പെരുമ്പുഴയില്‍ ഒരുസംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപെടുത്തി, 16 കാരൻ കിണറ്റില്‍ ചാടി ജീവനൊടുക്കി

Advertisement

കുണ്ടറ. ഒരുസംഘം ആളുകൾ വീട്ടിലെത്തി ഭീഷണിപെടുത്തിയതിനു പിന്നാലെ 16 കാരൻ ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് ഇന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. കുണ്ടറ പെരുമ്പുഴ പനവിള കിഴക്കെതിൽ വീട്ടിൽ അനിൽ കുമാർ – ദീപ ദമ്പതികളുടെ മകൻ അഖിൽ കെ ആണ് മരിച്ചത്. സ്കൂളിൽ സഹപാഠിയോടുള്ള പ്രണയം ആരോപിച്ചാണ് കഴിഞ്ഞ ദിവസം രാത്രി ഓട്ടോയിൽ വീട്ടിൽ എത്തിയ സംഘം അഖിലിനെ ഭീഷണിപ്പെടുത്തിയത്. സംഘം വന്നു പോയതിന് പിന്നാലെ അഖിൽ ഭയന്നു എന്ന് പിതാവ് പറഞ്ഞു. പിന്നീട് അഖിലിനെ കണ്ടില്ല. തിരച്ചിലിനോടുവിലാണ് വീട്ടുവളപ്പിലെ കിണറ്റിൽ അഖിലിനെ കണ്ടെത്തിയത്. നാട്ടുകാരും ഫയർ ഫോഴ്‌സും ചേർന്ന് പുറത്തെടുത്തെങ്കിലും രക്ഷിക്കാൻ ആയില്ല. ഈ സംഭവത്തിൽ ആളുകൾ വന്നു എന്ന് പറയുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നവരിൽ നിന്നും ദൃക്‌സാക്ഷികളിൽ നിന്നും പോലീസ് മൊഴി രേഖപ്പെടുത്തും.

Advertisement