മൈനാഗപ്പള്ളി പഞ്ചായത്തിനെതിരായ സമരം രാഷ്ട്രീയ പ്രേരിതം

Advertisement

ശാസ്താംകോട്ട:മൈനാഗപ്പള്ളിപഞ്ചായത്തിനെതിരിയി സി.പി.ഐ (എം) നടത്തിയസമരംരാഷ്ട്രീയപ്രേരിതവും സി.പി.ഐ (എം) നിയന്ത്രണത്തിലുളള
തേവലക്കരഹൈസ്ക്കൂളിൽഒരുകുട്ടി ഷോക്കേറ്റ്മരിക്കാൻ ഇടയായതിന്റെ പോരായ്മകൾ ചൂണ്ടി കാണിച്ചതിലുള്ളവിരോധവും ജില്ലാ , ബ്ലോക്ക് , ഗ്രാമ പഞ്ചായത്തുകളിലെ അശാസ്ത്രീയമായ വാർഡ് വിഭജന പോരായ്മകൾ മറച്ച് വെയ്ക്കാനുമാണന്ന് കോൺഗ്രസ്സ്ബ്ലോക്ക്പ്രസിഡന്റ്വൈ.ഷാജഹാൻ,മൈനാഗപ്പള്ളി പഞ്ചായത് പ്രസിസന്റ് വർഗ്ഗീസ് തരകൻ, മണ്ഡലം പ്രസിഡന്റ്
പി.എം. സെയ്ദ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി എന്നിവർ ആരോപിച്ചു. പഞ്ചായത്ത് മികച്ചപ്രവത്തനംനടത്തിയതിനാലാണ് കേന്ദ്ര, സംസ്ഥാന, ജില്ലാതല അംഗീകാരങ്ങൾ പല പ്രാവിശ്യം പഞ്ചായത്തിന് ലഭിച്ചത്.ലൈഫ് ഭവന പദ്ധതിയിൽ ഏറ്റവും കൂടുതൽഭൂമിയും വീടും കൊടുത്തതും പഞ്ചായത്തിലെ സ്കൂളുകൾ നവീകരിച്ച് മികച്ചവിദ്യാഭ്യാസംലഭ്യമാക്കുന്നതിനും പഞ്ചായത്തിൽ നിരവധിപുതിയറോഡുകൾനിർമ്മിക്കുന്നതിനും തകർന്ന് കിടന്ന നിരവതി റോഡുകൾ നവീകരിക്കുന്നതിനുംപഞ്ചായത്തിന്കഴിഞ്ഞിട്ടുണ്ട്
ഇതിനുള്ള മികച്ചഅംഗീകരം വരുന്ന തെരെഞ്ഞെടുപ്പിൽ ലഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.

Advertisement