ശാസ്താംകോട്ട:ദേശീയ പാതയിൽ ഭരണിക്കാവ് പുന്നമൂട്ടിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്.ഒരാളുടെ നില ഗുരുതരംബുധനാഴ്ച ഉച്ചയ്ക്ക് 1.45 നാണ് അപകടം നടന്നത്.ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം നടന്നത്.ഗുരുതരമായി പരിക്കേറ്റ ആക്ടീവ യാത്രികന്റെ കാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.ഇദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഭരണിക്കാവ് ഭാഗത്ത് നിന്ന് വന്ന സ്പോർട്സ് ബൈക്കും പുന്നമൂട് ഭാഗത്ത് നിന്ന് വന്ന ആക്ടീവയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികരായ കുഴിമതിക്കാട് സ്വദേശി രാഹുൽ,തഴവ സ്വദേശി ഹരി എന്നിവരെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവശിപ്പിച്ചു.ഒരാഴ്ച മുമ്പ് തൊടിയൂർ സ്വദേശിനിയായ യുവതി ബസിടിച്ച് മരിച്ചത് ഇന്നലെ അപകടം നടന്ന സ്ഥലത്തിന് സമീപമാണ്.






































