ശാസ്താംകോട്ട . ബി എം എസ് ശാസ്താംകോട്ട മേഖലാ സമിതിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തി ആഘോഷം നടന്നു. മൺറോ തുരുത്ത് എസ് വളവിൽ നടന്ന പദയാത്രയുടെ സമാപനം BMS സംസ്ഥാന സമിതിയംഗം പരിമണം ശശി ഉൽഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് എം. എസ് ജയചന്ദ്രൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ശ്രീകണ്ഠൻ നായർ, രാഘവൻ, കല്ലട തുളസി, ദേവദാസ് തുടങ്ങിയവർ നേതൃത്വം നൽകി.






































