മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ത്രീ- വനിതാ ആരോഗ്യ ക്ഷേമ കാമ്പയിൻ സംഘടിപ്പിച്ചു

Advertisement

മൈനാഗപ്പള്ളി. സ്ത്രീകളുടെ സമഗ്രമായ ആരോഗ്യക്ഷേമം ഉറപ്പുവരുത്തരുന്നതിന് വേണ്ടി 2025 സെപ്റ്റംബർ 16 മുതൽ 2026 മാർച്ച് 8 വരെ നടക്കുന്ന സ്ത്രീ ക്യാമ്പയിൻ പ്രോഗ്രാമിന്റെ സി എച്ച് സിതലത്തിൽഉള്ള ഉദ്ഘാടനം 16 9 2025മൈനാഗപ്പള്ളി സി എച്ച് സി യിൽവെച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി രാജിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ നിർവഹിച്ചു.യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ സ്വാഗതം പറയുകയും മെഡിക്കൽ ഓഫീസർ ഡോക്ടർ ബുഷറ വിഷയാവതരണംനടത്തുകയും ചെയ്തു. മൈ നാഗപള്ളിയിൽ വനിതകൾക്ക് വേണ്ടി സ്പെഷ്യാലിറ്റി ക്ലിനിക്കുകളും സബ് സെൻ്ററുകൾകേന്ദ്രീകരിച്ച് പ്രത്യേകം ക്ലിനിക്കുകളുംസംഘടിപ്പിക്കുമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ഷീബാ സിജു ആശംസകൾ അറിയിക്കുകയും പി എച്ച് എൻ രജിത യോഗത്തിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

Advertisement