മൈനാഗപ്പള്ളി. സിപിഎം മൈനാഗപ്പള്ളി പഞ്ചായത്ത് പാർട്ടി കമ്മിറ്റി യുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണ സമിതിയുടെ ധൂർത്തിനും സ്വജന പക്ഷ പാതത്തിനും അഴിമതിക്കും വികസന മുരടിപ്പിനും എതിരെ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചുo ധർണയും നടത്തി. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ധർണസമരം സിപിഐഎം കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കര പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പാർട്ടി സെക്രട്ടറി അഡ്വ. ടി മോഹനൻ അധ്യക്ഷത വഹിച്ചു.

പ്രകടനം എസ്. സത്യൻ ഫ്ലാഗ് ഓഫ് ചെയ്തു.കുറ്റപത്ര സമർപ്പണം എസ് ഓമനക്കുട്ടൻ നിർവഹിച്ചു. മുടിത്ര ബാബു സ്വാഗതം പറഞ്ഞു. ലോക്കൽ സെക്രട്ടറി മാരായ ആർ. കമൽദാസ്, ആർ തുളസിധരൻപിള്ള, അഡ്വ അൻസാർ ഷാഫി,സുധീർഷ, എ ൽഡിഫ് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, ബിജികുമാരി, റാഫിയാ നവാസ്, അനിത അനീഷ് മുൻ എൽ ഡി ഫ് പഞ്ചായത്ത് പ്രസിഡന്റുമാരും ബഹുജനങ്ങളും പങ്കെടുത്തു






































