ശാസ്താംകോട്ട:ഭരണിക്കാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഈവി കലാമണ്ഡലം സർഗോത്സവവും പുരസ്ക്കാര സമർപ്പണവും ഞായറാഴ്ച നടക്കും.കലാമണ്ഡലം ഏർപ്പെടുത്തിയ നാട്ടരത്നകമൽ പുരസ്കാരം ചലച്ചിത്രതാരം ആശാ ശരത്തിന് സമ്മാനിക്കും.ഉച്ചയ്ക്ക് നടക്കുന്ന സമാരംഭ സമ്മേളനം ശാസ്താംകോട്ട ഡിവൈഎസ്പി ജി.ബി മുകേഷ് ഉദ്ഘാടനം ചെയ്യും.വി.ആർ കെ ബാബു അധ്യക്ഷത വഹിക്കും.തുടർന്ന് കലാമണ്ഡലത്തിലെ സംഗീതവാദ്യോപകരണ പ്രതിഭകൾ അണിനിരക്കുന്ന രാഗതാളലയവിന്യാസം.3 ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും.ചടങ്ങിൽ ഡോ.മുതുപിലാക്കാട് സി.രാമചന്ദ്രൻ,ഇഞ്ചക്കാട് ബാലചന്ദ്രൻ,സി.ഉണ്ണികൃഷ്ണൻ,ഉമാ വിജയകുമാർ എന്നിവർക്ക് ശ്രേഷ്ഠശ്രീ പുരസ്ക്കാരം സമ്മാനിക്കും.കൊടിക്കുന്നിൽ സുരേഷ് എം.പി,ജില്ലാ കളക്ടർ ദേവിദാസ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ, വി.വേണുഗോപാലകുറുപ്പ്,ഗോകുലം അനിൽ,റ്റി.ആർ ശങ്കരപിള്ള,ആർ.എസ് അനിൽ,രാജലക്ഷ്മി ടീച്ചർ,നാട്യരംഗ മണിരത്നം,പഞ്ചായത്ത് പ്രസിഡൻ്റുമാരായ എസ്.ശ്രീകുമാർ,ആർ.ഗീത,ശ്രീജ എസ്.കെ എന്നിവർ പങ്കെടുക്കും.ഒരുക്കങ്ങൾ പൂർത്തിയായതായും പരിപാടിയുടെ ഭാഗമായി വൈകിട്ട് 6 മുതൽ 150ൽപ്പരം താരങ്ങൾ പങ്കെടുക്കുന്ന നൃത്ത സംഗീത മെഗാ റിയാലിറ്റി ഷോ ഉണ്ടായിരിക്കുമെന്നും കലാമണ്ഡലം ഡയറക്ടർ മാന്നാനം ബി.വാസുദേവൻ,ഡയറക്ടർ ബോർഡ് അംഗം സ്വാതി.വി.ദേവൻ,പിടിഎ പ്രസിഡന്റ് കെ.ഉണ്ണി,സെക്രട്ടറി ആര്യ വിനോദ്,അർച്ചന അരവിന്ദ് എന്നിവർ അറിയിച്ചു.






































