വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി

Advertisement

കുന്നത്തൂർ:വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 7 പവൻ സ്വർണാഭരണങ്ങൾ മോഷണം പോയതായി പരാതി.കുന്നത്തൂർ തുരുത്തിക്കര ശാസ്താംനട തെക്കതിൽ മണിക്കുട്ടൻ്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ പണയത്തിലിരുന്ന സ്വർണാഭരണങ്ങൾ അടുത്തിടെയാണ് തിരികെ എടുത്ത്.ഇവ മറ്റൊരിടത്ത് പണയം വയ്ക്കുന്നതിനു വേണ്ടി അലമാരിയിൽ നിന്നും എടുക്കവേയാണ് മോഷണം പോയ വിവരമറിയുന്നത്.അലമാരിയുടെ പൂട്ട് തുറന്ന് കവർച്ച നടത്തിയ ശേഷം ലോക്ക് ചെയ്ത നിലയിലായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നതെന്നാണ് സൂചന.ഈ സമയം വിട്ടുടമയുടെ വയോധികയായ ഭാര്യാമാതാവ് മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.ഇവർ വീടിനു പുറത്തേക്കു പോയ തക്കം നോക്കിയാണ് മോഷണം നടന്നതെന്നാണ് നിഗമനം.പരാതിയുടെ അടിസ്ഥാനത്തിൽ ശാസ്‌താംകോട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement