കുന്നത്തൂർ:ഐവർകാല പുത്തനമ്പലം ദേവീ ക്ഷേതത്തിലെ ശിലാസ്ഥാപന കർമ്മം ക്ഷേത്രം തന്ത്രി മുടപ്പിലാപ്പള്ളിമഠത്തിൽ നീലകണ്ഠര് ഭട്ടതിരിപ്പാട് നിർവ്വഹിച്ചു.ക്ഷേത്രം മേൽശാന്തി നീലമനമഠംശ്രീ ഉണ്ണികൃഷ്ണ ശർമ്മ,ക്ഷേത്രം പ്രസിഡന്റ് റ്റി.എ സുരേഷ് കുമാർ,സബതി എ.ബി ശിവൻ,ജയഘോഷ് ആചാരി ചേർത്തല,ഗോപകുമാർ ഓയൂർ,ബി.ശ്രീകുമാർ,എൻ. രവീന്ദ്രൻ പിള്ള എന്നിവർ നേതൃത്വം നൽകി.രാവിലെ അഖണ്ഡനാമജപത്തോടെയും പാൽപായസ വിതരണത്തോടെയും ആണ് ചടങ്ങുകൾ നടന്നത്.വിവിധ സമുദായ സംഘടനാ നേതാക്കൾ,ഭക്തജനങ്ങൾ എന്നിവരും പങ്കെടുത്തു.






































