ശൂരനാട് വടക്ക്:സ്കൂൾ കുട്ടികൾക്കായി ശൂരനാട് വടക്ക് പഞ്ചായത്തിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്കൂളുകളിലാണ് പ്രഭാത ഭക്ഷണ വിതരണം ചെയ്യുന്നത്.പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.ഭക്ഷണ വിതരണത്തിൻ്റെ ഉദ്ഘാടനം ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്
എസ്.ശ്രീകുമാർ നിർവഹിച്ചു.പഞ്ചായത്ത് അംഗം ഖദീജ ബീവി അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഞ്ജലി നാഥ്,എം.സമദ്,ദിലീപ്,പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ,സ്കൂൾ ഹെഡ്മിസ്ട്രസ് മിനി,എസ്.എം.സി ചെയർമാൻ ശ്രീകുമാർ എന്നിവർ പങ്കെടുത്തു






































