ഭരണിക്കാവിലെ അശാസ്ത്രിയ ട്രാഫിക് പരിഷ്കാരം,വ്യാപാരികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെ ഉപരോധിച്ചു

Advertisement

ശാസ്താംകോട്ട:ഭരണിക്കാവിലെ അശാസ്ത്രിയ ട്രാഫിക് പരിഷ്കാരത്തിനെതിരെ വ്യാപാരികളുടെ നേതൃത്വത്തിൽ ട്രാഫിക് റഗുലേറ്ററി കമ്മറ്റി ചെയർമാൻ കൂടിയായ
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെ ഉപരോധിച്ചു.അശാസ്ത്രിയമായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കാരങ്ങളിലെ അപാകതകൾ മനസിലാക്കിയും വ്യാപാരികൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, പൊതുജനങ്ങൾ അക്കമുളളവരുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്തും എംഎൽഎ യുടെ നേതൃത്വത്തിൽ ചേർന്ന് എടുത്ത സർവ്വകക്ഷി യോഗ തീരുമാനങ്ങളും ട്രാഫിക് റഗുലേറ്ററി കമ്മറ്റി തീരുമാനങ്ങളും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം.

സമരക്കാരുമായി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തുകയും അടുത്ത ദിവസങ്ങളിൽ ട്രാഫിക് റഗുലേറ്ററി യോഗം കൂടിയ ശേഷം തീരുമാനങ്ങൾ നടപ്പിലാക്കാൻ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തതിനെ തുടർന്ന്
സമരം അവസാനിപ്പിക്കുകയായിരുന്നു. ബുധനാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല കടയടപ്പു സമരവും മാറ്റി വച്ചതായി വ്യാപാരികൾ അറിയിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ഗീത,വൈസ് പ്രസിഡൻ്റ് രാഗേഷ്,സെക്രട്ടറി സീമ,പഞ്ചായത്ത് മെമ്പർമാർ,വ്യാപാരി നേതാക്കൾ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു.എ.കെ.ഷാജഹാൻ, എ.ബഷീർകുട്ടി,ജി.അനിൽകുമാർ, ശശിധരൻ,സജ്ഞയ് പണിക്കർ,എൽ.കുഞ്ഞുമോൻ, മുഹമ്മദ്ഹാഷിം,എ.നജീർ, സുധീഷ്കുമാർ,അനീസ് എന്നിവർ നേതൃത്വം നൽകി.

Advertisement