സ്വദേശ് മെഗാക്വിസ് ചവറ ഉപജില്ലാതല മത്സരം സംഘടിപ്പിച്ചു

Advertisement

ശാസ്താംകോട്ട:കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾക്കായി സ്വദേശ് മെഗാക്വിസ് സംഘടിപ്പിച്ചു.ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം നിർവ്വഹിച്ചു.ഉപജില്ല പ്രസിഡൻ്റ്
ഉണ്ണി ഇലവിനാൽ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി വിജയികളെ ആദരിക്കുകയും,
മൊമന്റോ,സർട്ടിഫിക്കറ്റുകൾ എന്നിവയുടെ വിതരണവും നടത്തി.കെ.പി.എസ്.റ്റി.എ സംസ്ഥാന നിർവ്വാഹക സമിതിയംഗം പ്രിൻസി റീന തോമസ്,ഭാരവാഹികളായ വരുൺലാൽ,വത്സ,ജാസ്മിൻ മുളമൂട്ടിൽ,
റോജ മാർക്കോസ്,കോളിൻസ്,ആനി കെ.ജോർജ്, അബിൻഷാ,സോഫിയ, മിഥുൻ, മുബീന,ആദർശ്, എന്നിവർ പ്രസംഗിച്ചു.ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി എൽ.പി,യു.പി, എച്ച്.എസ്,എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 250 വിദ്യാർത്ഥികൾ പങ്കെടുത്തു.

Advertisement