ജൂഡി തോമസിന്റെ ഓർമ്മദിനം ആചരിച്ചു

Advertisement

ശാസ്താംകോട്ട : രാജഗിരി ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിന്റെ തുടക്കം മുതൽ അധ്യാപികയായി പ്രവർത്തിച്ച ബ്രൂക്ക് അസ്സി. ഡയറക്ടര്‍ ജൂഡി തോമസിന്റെ നാലാമത്തെ ഓർമ്മദിനം സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമുചിതമായി ആചരിച്ചു . സ്മൃതി കുടീരത്തിലെ പുഷ്പാർച്ചനയോടെ  തുടങ്ങിയ അനുസ്മരണ സമ്മേളനത്തിൽ ബ്രൂക്ക് ഡയറക്ടർ റവ. ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ബോണിഫെസിയ വിൻസെന്റ്.പി. ടി. എ പ്രസിഡന്റ് ആർ ഗിരികുമാർ. പി. ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ കുറ്റിയിൽ ശ്യാം, എം എ ഷമീർ, അധ്യാപിക ഷൈനി മോൾ എന്നിവർ ജൂഡി തോമസിന്റെ ഓർമ്മകൾ പങ്കുവെച്ചു. മികച്ച വൈജ്ഞാനിക കേന്ദ്രമായി ബ്രൂക്കിനെ മാറ്റിയതിൽ അക്ഷീണ പ്രയത്നം ചെയ്ത ജൂഡി തോമസിന്റെ സ്മരണ കളെ ഉള്ളിലൊതുക്കിക്കൊണ്ടാണ് കുട്ടികളും അധ്യാപകരും ജൂഡി തോമസിന്റെ ഓർമ്മകളെ ധന്യമാക്കിയത്

Advertisement