പടിഞ്ഞാറെകല്ലടയുടെ വികസനവളർച്ച പഠിക്കാൻ തമിഴ്നാട് സംഘം

Advertisement


ശാസ്താം കോട്ട. പടിഞ്ഞാറകല്ലടയിലെ നൂതന പദ്ധതികളുൾ പ്പടെയുള്ള വികസന പദ്ധതികൾ പഠിക്കാൻ തമിഴനാട്ടിൽ നിന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനമേധാവകളടക്കം 25ഓളം പേരടങ്ങുന്ന സംഘം പഞ്ചായത്തിൽ എത്തി. ഇതിന്റെഭാഗമായി ചേർന്ന യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എൽ സുധ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മാരായ കെ സുധീർ, ഉഷാലയം ശിവരാജൻ, ജെ അംബികകുമാരി എന്നിവരും പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങളും കുടുംബ ശ്രീ, ഹരിത കർമ സേന, തൊഴിലുറപ്പ് തുടങ്ങിയ മേഖലയിലെ പ്രതിനിധികളും പദ്ധതികൾ വിശദികരിച്ചു. പഞ്ചായത്തിലെ പദ്ധതികൾ സെക്രട്ടറി ദിലീപ് വിവരിച്ചു.പഞ്ചായത്തിൽ നടന്നുവരുന്ന നൂതപദ്ധതികളായ സഞ്ചരിക്കുന്ന ആശുപത്രി, സമ്പുർണ ഡിഗ്രി ഗ്രാമം, തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ടൂറിസം പദ്ധതികൾ എന്നിവ മാതൃക പരമാണെന്ന് സംഘം വിലയിരുത്തി.
പഞ്ചായത്ത്‌ പ്രസിഡന്റ് മാരായ എം എസ്‌ സിയാവുദിൻ, നന്ദിനി എന്നിവരും തേനാച്ചി എന്നഎൻ ജി ഒ യുടെ പ്രസിഡന്റ് ജഹബീർ ഹുസൈൻ, സെക്രട്ടറി ശരവണൻ എന്നിവരും പഞ്ചായത്ത്‌ ജനപ്രതിനിധി കളും ചർച്ച യിൽ പങ്കെടുത്തു. തുടർന്ന് പദ്ധതി പ്രദേശങ്ങൾ സംഘം സന്ദർശിച്ചു. കിലയിലെ ഫാക്കൽറ്റി അംഗങ്ങളായ ദിലീപ്കുമാർ, ഡോ. പീറ്റർ എം രാജ്‌ എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.

Advertisement