ചാരായക്കടത്ത് പിടികൂടി

Advertisement

ശാസ്താംകോട്ട. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ അബ്ദുൾ വഹാബും പാർട്ടിയും കടപുഴ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ KL02BH6371 എന്ന ബജാജ് പൾസർ ബൈക്കിൽ 2L ചാരായം കടത്തിക്കൊണ്ടുവന്ന കിഴക്കേ കല്ലട വില്ലേജിൽ താഴത്ത് മുറിയിൽ ചെറുകാളി വീട്ടിൽ ഗോപാലകൃഷ്ണനെ പിടികൂടി. തുടർന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവും 25 ലിറ്റർ സ്പെൻഡ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.ഇയാളുടെ സഹായിയായി പ്രവർത്തിച്ച കിഴക്കേ കല്ലട വില്ലേജിൽ താഴത്ത് മുറിയിൽ സരിത ഭവനം വീട്ടിൽ ഗിരീഷിനെയും അറസ്റ്റ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എൻ അബ്ദുൽ വഹാബ് പ്രിവന്റീവ് ഓഫീസർമാരായ ബി സന്തോഷ് വി ഗോപൻ വിജു സി എ സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ എം എസ് നിഷാദ് എ പ്രേംരാജ് വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ഷിബി നീതു പ്രസാദ് ഡ്രൈവർ വിനീഷ് എന്നിവരാണ് റെയിഡില്‍ പങ്കെടുത്തത്.

Advertisement