ശാസ്താംകോട്ട,ശൂരനാട്,കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ച് കോൺഗ്രസ്

Advertisement

ശാസ്താംകോട്ട: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻ്റ് സുജിത്തിനെ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ സർവ്വീസിൽ നിന്നും പിരിച്ചുവിട്ട് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുന്നത്തൂർ,ശാസ്താംകോട്ട ബ്ലോക്ക് കമ്മിറ്റികളുടെയും വിവിധ മണ്ഡലം കമ്മിറ്റികളുടെയും സംയുക്താഭിമുഖ്യത്തിൽ ശാസ്താംകോട്ട,ശൂരനാട്,കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനുകൾക്കു മുന്നിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.ശാസ്താംകോട്ടയിൽ കെപിസിസി സെക്രട്ടറി പി.ജർമ്മിയാസ് ഉദ്ഘാടനം ചെയ്തു.

നവകേരള സദസ്സിനെ രാഷ്ട്രീയവൽക്കരിച്ചതിനെതിരെ പ്രതികരിച്ചവരെ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഗൺമാൻ അടക്കമുള്ള
പൊലീസ് ഉദ്യോഗസ്ഥരും സിപിഎം,ഡിവൈഎഫ്ഐ പ്രവർത്തകരും മർദ്ദിച്ചപ്പോൾ അത് രക്ഷാപ്രവർത്തനമാണന്ന് ന്യായീകരിച്ചതാണ് പോലീസ് കേരളത്തിൽ കുത്തഴിയാൻ ഇടയാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.കെപിസിസി അംഗം എം.വി ശശികുമാരൻ നായർ,പി.നൂർദീൻകുട്ടി, സുധീർജേക്കബ്,തുണ്ടിൽ നൗഷാദ്, എസ്.രഘുകുമാർ,ദിനേശ് ബാബു, പി.എം സെയ്ദ്,കല്ലട ഗിരീഷ്,ഗോകുലം അനിൽ, രവി മൈനാഗപ്പള്ളി,എം.വൈ നിസാർ, കടപുഴ മാധവൻ പിള്ള, ബി.സേതുലക്ഷ്മി, റഷീദ് ശാസ്താംകോട്ട,ഹാഷിം സുലൈമാൻ,എ.ആർ ആരോമൽ,ജയശ്രീ രമണൻ,തടത്തിൽ സലിം,സിജു കോശി വൈദ്യൻ,മനാഫ് മൈനാഗപ്പള്ളി,സുരേഷ് ചന്ദ്രൻ,സൈറസ് പോൾ,പി.ആർ. ഹരിമോഹൻ ,ജോൺസൻ വൈദ്യൻ,എൻ.സോമൻ പിള്ള, ഗീവർഗ്ഗീസ്,അജയകുമാർ കൊട്ടക്കാട്ട്,സി.കലാധരൻ തുടങ്ങിയവർ പ്രസംഗിച്ചു.കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ശൂരനാട് പൊലീസ് സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് കാരയ്ക്കാട്ട് അനിൽ അധ്യക്ഷത വഹിച്ചു.പി.കെ രവി,കാഞ്ഞിരംവിള അജയകുമാർ,കെ.സുകുമാരപിള്ള, പി.എസ് അനുതാജ്,സുഹൈൽ അൻസാരി,രതീഷ് കുറ്റിയിൽ,സി.കെ പൊടിയൻ,പ്രസനൻ ,വില്ലാടൻ,ചക്കുവള്ളി നസ്സീർ,ആർ.ഡി പ്രകാശ്,പത്മ സുന്ദരൻ പിളള,ശൂരനാട് ശ്രീകുമാർ,വി.വേണുഗോപാല കുറുപ്പ്,അയന്തിയിൽ ഷിഹാബ്,സച്ചിതാനന്ദൻ,വിജയരാഘവൻ,ശൂരനാട് വാസു,സുഭാഷ്,കൊമ്പിപ്പിളളിൽ സന്തോഷ്,അർത്തിയാൽ അൻസാരി,കിണറുവിള നാസ്സർ,ഡോ.സലിം,കെ.എം കബീർ,കെ.അശ്വനികുമാർ,എച്ച്.നസ്സീർ, കുന്നത്തൂർ മനോഹരൻ എന്നിവർ പ്രസംഗിച്ചു.കിഴക്കേ കല്ലട,ചിറ്റുമല,മൺട്രോത്തുരുത്ത് കോൺഗ്രസ് മണ്ഡലo കമ്മറ്റികളുടെ നേത്വത്ത്വത്തിൽ കിഴക്കേ കല്ലട
പൊലീസ് സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ്സ് കെപിസിസി എക്സിക്യൂട്ടിവ് മെമ്പർ എം.വി ശശികുമാരൻ നായർ ഉത്ഘാടനം ചെയ്തു.കിഴക്കേ കല്ലട മണ്ഡലം പ്രസിന്റ് വിനോദ് വില്ല്യേത്ത് അധ്യക്ഷത വഹിച്ചു.കല്ലട രമേശ്,കല്ലട വിജയൻ,സൈമൺ വർഗ്ഗീസ്,ഷിബു മൺഡ്രോ,ചന്ദ്രൻ കല്ലട, ഗോപാലകൃഷ്ണപിള്ള,നകുല രാജൻ, ലാലി കെ.ജി,ശ്രിനാഥ് വി.എസ്സ്,രാജു ലോറൻസ്, ഉമാദേവിയമ്മ,മായാദേവി, സേതുനാഥ്,സുരേഷ് ബാബു,മോഹനൻ കുണ്ടറ വയലിൽ,മണി വ്യന്ദാവനം, വർഗീസ് ചുനക്കര,പ്രകാശ്,ശ്രീജിത്ത് കൊടുവിള, ശ്രീരാഗ്,പാപ്പച്ചൻ,അഖിലേഷ് എന്നിവർ സംസാരിച്ചു.

Advertisement