ശാസ്താംകോട്ട:ആയിക്കുന്നം കോഴിമുക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ ആയിക്കുന്നം കോഴിമുക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ വയോധികന്‍ ചികിത്സയിലിരിക്കെ മരിച്ചു ചികിത്സയിലിരിക്കെ മരിച്ചു.ആയിക്കുന്നം പുത്തൻപുരയിൽ മൈതീൻ കുഞ്ഞ് (ആണ്ടവൻ-77) ആണ് മരിച്ചത്.രണ്ടാഴ്ച മുമ്പായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൈതീൻ കുഞ്ഞിനെ ആദ്യം കൊല്ലത്തെയും പിന്നീട് ഭരണിക്കാവിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മരണം സംഭിച്ചത്.കബറടക്കം നടത്തി.ഭരണിക്കാവിലെ ആദ്യകാല ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.ഭാര്യ ജമീല ബീവി.മക്കൾ:നൂർജഹാൻ, സൂഫിയ,സ്വാലിഹ,ആരിഫ,നിസ. മരുമക്കൾ:ബഷീർ (സൗദി),അബ്ദുൽ റഷീദ് (റിട്ട.കെഎസ്ഇബി),അബ്ദുൽ റഹീം,അബ്ദുൽ വാഹിദ്(സൗദി),അബ്ദുൽ ജലീൽ.






































