പട്ടികജാതി ഉപജില്ലാ കാര്യാലത്തിൻ്റെ ഉത്ഘാടനത്തിൽ നിന്ന് എംപിയെയും പട്ടികജാതിക്കാരായ യുഡിഎഫ് ജനപ്രതിനിധികളെയും ഒഴിവാക്കിയതിൽ പ്രതിഷേധം

Advertisement

ശാസ്താംകോട്ട: ശാസ്താംകോട്ടയിൽ ബുധനാഴ്ച പ്രവർത്തനം ആരംഭിക്കുന്ന പട്ടികജാതി ഉപജില്ലാ കാര്യാലത്തിൻ്റെ ഉത്ഘാടനത്തിൽ നിന്ന് സ്ഥലം എം.പിയായ കൊടിക്കുന്നിൽ സുരേഷിനെയും താലൂക്കിലെ
പട്ടികജാതിക്കാരായ യുഡിഎഫ് ജനപ്രതിനിധികളെയും ഒഴിവാക്കിയതിൽ പ്രതിഷേധം ശക്തം.പട്ടികജാതി വകുപ്പ് മന്ത്രി ഒ.ആർ കേളു ഉത്ഘാടനം നിർവഹിക്കുന്നത്.എം.പിയെയോ കുന്നത്തൂരിലെ പട്ടികജാതിക്കാരായ യുഡിഎഫ് ജനപ്രതിനികളെയോ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല.രാഷ്ട്രീയ പേരിതമായാണ് ക്ഷണിക്കാത്തതെന്നും ഇതിനു പിന്നിൽ സിപിഎം ആണെന്നുമാണ് ആക്ഷേപം ഉയരുന്നത്.ജില്ലയിൽ ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള കുന്നത്തൂരിൽ
ആരംഭിക്കുന്ന കാര്യാലയത്തിൻ്റെ ഉദ്ഘാടന ചടങ്ങിലേക്ക് പട്ടികജാതി സംഘടനകൾക്കും ക്ഷണമില്ല.പട്ടികജാതിക്കാർ നേരിടുന്ന നിരവധി വിഷയങ്ങൾ കുന്നത്തൂരിൽ ഉണ്ടെന്നിരിക്കെ അവയൊന്നും മന്ത്രിയുടെ ശ്രദ്ധയിൽ എത്തിക്കാതിരിക്കാനുള്ള തന്ത്രപരമായ നീക്കമാണ് സിപിഎം നടത്തുന്നതെന്ന് ഡിസിസി ജനറൽ സെക്രട്ടറി പി.കെ രവി ആരോപിച്ചു.

Advertisement