കരിന്തോട്ടുവയിൽ തനിച്ചു താമസിക്കുകയായിരുന്ന ടാക്സി ഡ്രൈവറുടെ മൃതദേഹം വീടിനുകളിൽ ജീർണിച്ച നിലയിൽ

Advertisement

കുന്നത്തൂർ:കരിന്തോട്ടുവ കാരവിളയിൽ ഏഴു വർഷം മുമ്പ് ഭാര്യയുമായി ബന്ധം വേർപ്പെടുത്തി തനിച്ചു താമസിക്കുകയായിരുന്ന ടാക്സി ഡ്രൈവറുടെ മൃതദേഹം വീടിനുകളിൽ ജീർണിച്ച നിലയിൽ കണ്ടെത്തി.ദീപ്തി നിവാസിൽ ദിലിപിൻ്റെ (49) മൃതദേഹമാണ് ജീർണിച്ച നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയത്.കരിന്തോട്ടുവ പാറയിൽ മുക്കിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ദിലീപ് അടുത്തിടെയായി സിനിമാപറമ്പിന് സമീപമുള്ള സ്പെയർപാർട്സ് കടയിൽ സെയിൽസ്മാനായി പ്രവർത്തിക്കുകയായിരുന്നു. ഉത്രാടദിനത്തിൽ ഇയ്യാളെ പ്രദേശവാസികൾ കണ്ടിരുന്നതായി പറയുന്നു.കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.വീടിൻ്റെ മുൻവാതിൽ പുറത്തു നിന്നും പൂട്ടിയ നിലയിലും അടുക്കള വാതിൽ ചാരിയ നിലയിലുമായിരുന്നു.പുഴുവരിച്ച മൃതദേഹഹത്തിൽ നിന്നും ശരീരഭാഗങ്ങൾ നിലത്തു വീണ നിലയിലായിരുന്നു.അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം.ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി ഇൻക്വിസ്റ്റ് പൂർത്തിയാക്കിയ ശേഷം കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.

Advertisement