കേരള പോലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിൽ.. അനൂപ് ആന്റണി

Advertisement

ശാസ്താംകോട്ട.. കേരള പോലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഓപ്പറേഷൻ സിന്ധുർ പൂക്കളമിട്ട സൈനികൻ ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തതിൽ പ്രതിഷേധിച്ച് ബിജെപി ശാസ്താം കോട്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള പോലീസ് പ്രവർത്തിക്കുന്നത് എകെജി സെന്ററിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് മാത്രമാണ്. അതാണ് കുനിയാൻ പറയുമ്പോൾ മുട്ടിലിഴയേണ്ടി വരുന്നത്. ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിലാണ്. അതിനെതിരെ നിൽക്കുന്നവരുടെ രാജ്യദ്രോഹികളായി തന്നെ കണക്കാക്കും. കേരളത്തിൽ മാത്രമല്ല പാർലമെന്റിന്റെ ഈ വിഷയം ബിജെപി ഉന്നയിക്കും. നിയമപരമായും നേരിടും. നാട്ടുകാർക്കൊപ്പം ഏതു കാര്യത്തിനും ബിജെപി മുന്നിലുണ്ടാകും. പോലീസിന്റെ ധാർഷ്ട്യം അധികകാലം നീണ്ടുനിൽക്കില്ലന്ന് മനസ്സിലാക്കണം. കേരള പോലീസ് പ്രവർത്തിക്കുന്നത് പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ആണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബിജെപി ജില്ലാ പ്രസിഡണ്ട് രാജി പ്രസാദ് അധ്യക്ഷയായിരുന്നു. സംസ്ഥാന വക്താവ് കേണൽ ഡിന്നി, ആർഎസ്എസ് വിഭാഗ് സഹകാര്യവാഹക് സുബിൻ. ജില്ലാ ജനറൽ സെക്രട്ടറിമാ രായ അഡ്വ.വയ്ക്കൽ സോമൻ, എ ആർ അരുൺ, ആലഞ്ചേരി ജയചന്ദ്രൻ, ജിതിൻ ദേവ് എന്നിവർ സംസാരിച്ചു.

സ്ത്രീകൾ അടക്കം വൻ ജനാ വലിയാണ് മാർച്ചിൽ പങ്കെടുത്തത്. ഫിൽറ്റർ ഹൗസിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് ക്ഷേത്രത്തിനു മുന്നിൽ ബാരിക്കേഡ് ഉയർത്തി പോലീസ് തടഞ്ഞു. ബാരിക്കേഡിനു മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധമുയർത്തി.
മാർച്ചിന് ബിജെപി ആർഎസ്എസ് നേതാക്കളായ ബി എസ് ഗോപകുമാർ, എസ് ഉ മേഷ് ബാബു, ബബുൽ ദേവ്, പുത്തയം ബിജു,സുനിത, വെറ്റ മുക്ക് സോമൻ, ബൈജു തോട്ടശ്ശേരി, ബൈജു ചെറുപൊയ്ക, കുമാരി സച്ചു, സന്തോഷ് ചിറ്റേടം, ആറ്റുപുറം സുരേഷ്, അജയകുമാർ ഇടമൺ റെജി, ശിവറാം, രതീഷ്, അധീഷ്, എന്നിവർ നേതൃത്വം നൽകി

Advertisement