വിരമിച്ച അധ്യാപക ശ്രേഷ്ഠരെ ആദരിച്ചു

Advertisement

പട്ടകടവ്. പബ്ളിക് ലൈബ്രറി & വായനശാല ഈ വർഷത്തെ ഓണാഘോഷവും സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനം പ്രമാണിച്ച് പട്ടകടവ് പ്രദേശത്തെ വിരമിച്ച അധ്യാപക ശ്രേഷ്ഠരെ ആദരിക്കൽ ചടങ്ങും ലൈബ്രറി അങ്കണത്തിൽ വച്ച് നടത്തി.
ലൈബ്രറി പ്രസിഡൻ്റ് L.G.ജോൺസൺൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി സെക്രട്ടറി എ സാബു സ്വാഗതമാശംസിച്ചു. കോവൂർ കുഞ്ഞുമോൻ എംഎല്‍എ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡോ.സി. ഉണ്ണികൃഷ്ണൻ,വാർഡ് മെമ്പർ ശ്രീമതി. സുനിതാ ദാസ്,
സുഭാഷ് ചന്ദ്രൻ, ജോസ് പ്രസാദ്, .ജോർജ് വർഗ്ഗീസ്, രജനി അഗസ്റ്റിൻ, ഗോഡ് സൺ എന്നിവർ ആശംസകൾ അറിയിക്കുകയും ലൈബ്രേറിയൻ പ്രീതി കൃതജ്ഞത പറയുകയും ചെയ്തു.

പ്രദേശത്തെ അധ്യാപക ശ്രേഷ്ഠരായ .K.R.ജനാർദ്ദനൻ പിള്ള, .K.T. പ്രഭാകരൻ, .പുഷ്പവല്ലി, ജോർജ്ജ്, .ജോസ് പ്രസാദ്, .നിർമ്മല പീറ്റർ,
.മേരി സരോജം LG,
.ജലജാ മേരി.L .G, .സൂസമ്മ ഡാനിയൽ, ഗ്രേസിക്കുട്ടി, .സുമതി, .ഏലിയാമ്മ, ത്രേസ്യാമ്മ,ലൈല പോൾ,കസ്പാരികുട്ടി ആൻ്റണി, മേബിൾ, വിമലമ്മ, പ്രസന്ന, ജെയിംസ് മൂത്തേഴത്ത്, .ബെനിഞ്ജാ മേരി,ആഗ്നസ്,
സജു.എസ് എന്നീ അധ്യാപകരെയും, MG യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ നിന്നും സ്പെഷ്യൽ എഡ്യുക്കേഷനിൽ ഡോക്ടറേറ്റ് ലഭിച്ച അധ്യാപിക ഡോ.രമ്യ.K.രമണൻ എന്നിവരെ ആദരിക്കുകയും ചെയ്തു.

Advertisement