ശാസ്താംകോട്ട :പള്ളിശ്ശേരിക്കൽ ഇ എം എസ് ഗ്രന്ഥശാല & വായനശാല സ്ഥാപകനും സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റി അംഗവും ശാസ്‌താംകോട്ട ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാനുമായിരുന്ന ആർ കൃഷ്‌ണകുമാറിന്റെ ഒന്നാമത് അനുസ്മരണത്തിന്റെ ഭാഗമായി പള്ളിശ്ശേരിക്കൽ ഇ എം എസ് ഗ്രന്ഥശാല & വായനശാലയുടെ നേതൃത്വത്തിൽ ആർ കൃഷ്‌ണകുമാർ സ്‌മൃതിദിനാചരണം സംഘടിപ്പിച്ചു. കൊല്ലം എംഎൽഎ എം മുകേഷ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻ്റ് വി അജയകുമാർ അദ്ധ്യക്ഷനായി പൊതുപ്ര വർത്തകനായ ആർ കൃഷ്‌ണകുമാറിൻ്റെ പേരിൽ ഏർപ്പെടുത്തിയ ഒന്നാമത് ആർ കൃഷ്ണകു മാർ സ്മാരക മികച്ച പൊതുപ്രവർത്തന പുരസ്കാരത്തിന് അർഹനായ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പികെ ഗോപന് എം മുകേഷ് പുരസ്കാരം നൽകി.ആർ കൃഷ്ണകുമാർ അനുസ്മരണ പ്രഭാഷണവും ഫോട്ടോ അനാച്ഛാദനവും പി കെ ഗോപൻ നിർവ്വഹിച്ചു. ആർ കൃഷ്ണകുമാർ സ്നേഹസ്പർശം ചികിത്സാ പദ്ധതി ഉദ്ഘാടനവും ചികിത്സാ ധനസഹായ വിതരണവും മാധ്യമ പ്രവർത്തകൻ പി കെ അനിൽകുമാർ നിർവ്വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെബി മുരളീകൃഷ്ണൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്സി അംഗം കെ ബി ശെൽവ്വമണി , കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ആർ എസ് അനിൽ , സെക്രട്ടറി എസ് ശശികുമാർ , ജി. ബാഹുലേയൻ , ലത സി, അമ്പിളി,യാസിം .കെ രജീഷ് തുടങ്ങിയവർ സംസാരിച്ചു






































