ശാസ്താംകോട്ട: മുതുപിലാക്കാട് ക്ഷേത്രത്തിൽ തിരുവോണ ദിവസം പ്രദേശത്തെ യുവാക്കൾ അത്തപ്പൂക്കളമിട്ടതിനോട് അനുബന്ധിച്ച സംഘര്‍ഷത്തില്‍ 25 ഓളം യുവാക്കൾക്കെതിരെ എടുത്ത കേസ് പൊലീസ് പിൻവലിക്കണമെന്ന് യുവമോർച്ച ആവശ്യപ്പെട്ടു.പൂക്കളത്തിന് ‘ഓപ്പറേഷൻ സിന്ധൂർ’ എന്ന പേര് നൽകി എന്നാരോപിച്ചാണ് കേസെടുത്തതെന്നും ക്ഷേത്ര ഉപദേശക സമിതി പൊലീസിന് പരാതി നൽകിയതിനെ തുടർന്നാണ് അകാരണമായി കേസ് എടുത്തത് എന്നും ബിജെപി ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ നിയമവിരുദ്ധമായി അമ്പലപറമ്പില്‍ ബോര്‍ഡ് വച്ചതാണ് കേസിന് കാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.കോടതി വിധിക്കെതിരായി ക്ഷേത്രപരിസരത്ത് കൊടി തോരണങ്ങളും ഫ്ലക്സും പ്രദർശിപ്പിച്ചതിനാണ് കേസ്.
കേസ് പിൻവലിക്കാത്തപക്ഷം വലിയ പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കുമെന്ന് യുവമോർച്ച കൊല്ലം ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഖിൽ ശാസ്താംകോട്ട അറിയിച്ചു. തിങ്കളാഴ്ച്ച ബിജെപി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.






































