പോരുവഴി. മയ്യത്തുംകര ഹനഫി മഹൽ മുസ്ലിം ജമാഅത്ത് നബിദിനാഘോഷം. മയ്യത്തുംകര. പോരുവഴി മയ്യത്തും കര ഹനഫി ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിനം സമുചിത മായി ആഘോഷിച്ചു. ഘോഷ യാത്ര, നബിദിനസമ്മേളനം, അനുമോദനം, അന്നദാനം എന്നിവനടന്നു.പള്ളി അങ്കണത്തിൽ നിന്നാരംഭിച്ച ഘോഷ യാത്ര മയ്യത്തും കര,ചക്കുവള്ളി ടൗൺ, കൊച്ചു തെരുവ് ജംഗ്ഷനിലൂടെ തിരിച് പള്ളിയിലെത്തി സമാപിച്ചു. നബിദിനസമ്മേളനവും, അനുമോദനവും ചീഫ് ഇമാം അബ്ദുൽ സലാം മൗലവി അൽ കാസ്മി ഉത്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് അർത്തിയിൽ അൻസാരി അധ്യക്ഷധവഹിച്ചു. ജനറൽ സെക്രട്ടറി ഷിഹാബ് അയന്തിയിൽ, ഭാരവാഹികളായ, റിഷാദ് ആർ സി. ഷാജി കല്ലടക്കാന്റെ വിള, ഷെഫീക് അർത്തിയിൽ, കരീംമോദീന്റയ്യം, ഷാജി വാറുവിൽ, സജീർ മൗലവി, ബാസിത് മൗലവി, സഫിൽ മൗലവി എന്നിവർ സംസാരിച്ചു.






































