ശാസ്താംകോട്ട : അടിച്ചമർത്തപെട്ട ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വിദ്യയ്ക്കും, തൊഴിലിനും, നിരന്തരപോരാട്ടങ്ങൾ നടത്തി,ലോകത്തിന് മാതൃകയായ മഹാത്മാ അയ്യൻകാളിയുടെ ത്യാഗോജ്ജ്വലമായ പോരാട്ടങ്ങളും ജീവചരിത്രവും ഉന്നത വിദ്യാഭ്യാസ മേഖലയിൽ പാഠ്യവിഷയമാക്കണമെന്ന് കോവൂർ കുഞ്ഞുമോൻ എം. എൽ. എ പറഞ്ഞു. കെ.പി.എം. എസ്. കുന്നത്തൂർ താലൂക്ക് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ
162മത് ജന്മദിനാഘോഷങ്ങളുടെ താലൂക്ക് തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മാ അയ്യൻകാളിയുടെ പേരിൽ നൽകികൊണ്ടിരിക്കുന്ന അയ്യൻകാളി മെറിട്ടോറിയൽ സ്കോളർഷിപ്പ് മറ്റുള്ളവരെപോലെ മത്സര പരീക്ഷ ഒഴുവാക്കുവാനും, പട്ടിക വിഭാഗ വിദ്യാർത്ഥികൾക്ക് നൽകുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങൾ മുന്നോക്ക, പിന്നോക്ക വിദ്യാർത്ഥികൾക്ക് നൽകുന്നതുപോലെ കൃത്യമായി നൽകുവാനും, വരുമാന പരിധിലഘുകരിക്കുവാനും വകുപ്പ് മന്ത്രിയേയും സർക്കാരിനെയും അറിയിക്കുമെന്ന് ആദ്ദേഹം പറഞ്ഞു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഉഷാലയം ശിവരാജൻ. ജന്മദിനസന്ദേശം നൽകി. യൂണിയൻ പ്രസിഡന്റ് സി. കെ. രാജൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി. ശിവാനന്ദൻ സ്വാഗതം പറഞ്ഞു . യൂണിയൻ നേതാക്കളായ കെ. ജയചന്ദ്രൻ, കെ. കെ. ഹരിദാസ്, എം. രാജൻ തുടങ്ങിയവർ സംസാരിച്ചു. അനിൽ തറയിൽ കൃതജ്ഞയും പറഞ്ഞു.






































