പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ മാതൃകാപരം കോവൂർ കുഞ്ഞുമോൻ എംഎൽഎ

Advertisement

ശാസ്താംകോട്ട :നബിദിനാഘോഷങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ പറഞ്ഞു ഫെഡറേഷന്റെ കുന്നത്തൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തി പള്ളിശ്ശേരിക്കൽ ജമാഅത്തിൽ ഫലവൃക്ഷതൈ നട്ടതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിക സംരക്ഷണം ഭാവി തലമുറയോടുള്ള നമ്മുടെ കടമയാണെന്ന് സമൂഹം തിരിച്ചറിയേണ്ട കാലഘട്ടം അതിക്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കുറ്റിയിൽ ഷാനവാസ് അധ്യക്ഷനായി ജമാഅത്ത് ചീഫ് ഇമാം ഫള് ലുൽ ജിഫ്രി തങ്ങൾ, സെക്രട്ടറി ഷാജഹാൻ, വൈസ് പ്രസിഡൻ്റ്മാരായ കെ.ഇ.ഷാജഹാൻ, സലിം ബംഗ്ലാവിൽ ട്രഷറർ ഷാജഹാൻ പുലയൻ്റയ്യം , താലൂക്ക് ജനറൽ സെക്രട്ടറി മുഹമ്മദ് ഖുറൈശി , കോട്ടൂർ നൗഷാദ് എന്നിവർ സംസാരിച്ചു

Advertisement