ശാസ്താംകോട്ട :തിരുവോണദിവസം ക്ഷേത്രമുറ്റത്ത് പൂക്കളമിട്ട് താഴെ ഓപ്പറേഷൻ സിന്ധൂർ എന്ന് പൂ കൊണ്ട് എഴുതിയതിന്റെ പേരിൽ സൈനികൻ അടക്കം 25 ഓളം നാട്ടുകാരെ പ്രതിയാക്കി പോലീസ് കേസെടുത്തു.ശാസ്താംകോട്ട മുതുപിലക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിന് മുമ്പിലാണ് പൂക്കളമിട്ടതും വിവാദമായതും.
സിപിഎം,കോൺഗ്രസ് സംഘം ഭരണം നടത്തുന്ന
ക്ഷേത്രത്തിൽ കാലാകാലങ്ങളായി ക്ഷേത്ര വിശ്വാസികളായ ഒരു കൂട്ടം യുവാക്കളാണ് പൂക്കളം ഒരുക്കുന്നത്.പുതിയ ക്ഷേത്ര ഭരണസമിതിയാണ് ക്ഷേത്ര വിശ്വാസങ്ങളെ രാഷ്ട്രീയമായിവേർതിരിച്ചതെന്ന് ആക്ഷേപം വ്യാപകമായി ഉയർന്നിരുന്നു.തുടർന്നാണ് കഴിഞ്ഞ തിരുവോണദിവസം പുലർച്ചെ പൂക്കളം ഒരുക്കാൻ യുവാക്കൾ രംഗത്തുവന്നത്.ഇതിന് നേതൃത്വം നൽകിയത് സൈനികനായ പ്രദേശത്തെ യുവാവാണ്.ക്ഷേത്രമുറ്റത്ത് ചാണകം മെഴുകി വിശ്വാസപൂർവ്വം പൂക്കളമിട്ട വിശ്വാസികൾ പൂക്കളത്തിന് താഴെഭാരതത്തിൽ നേരെ പാകിസ്ഥാൻ നടത്തിയ അതിക്രമത്തിന്മറുപടി കൊടുത്തതിന്റെ ഓർമ്മയ്ക്കായി ഓപ്പറേഷൻ സിന്ധൂർ ഇന്ന് പൂക്കൾ കൊണ്ടെഴുതി.ഇതാണ് ക്ഷേത്ര ഭരണസമിതിയിൽ ഉള്ള ചിലരെ പ്രകോപിപ്പിച്ചത്. സിപിഎം കോൺഗ്രസ് നേതാക്കളാണ് ശാസ്താംകോട്ട പോലീസിൽ പരാതി നൽകിയതെന്ന് ഇവര്‍ പറയുന്നു.ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തിൽ പോലീസ് എത്തി ഈ പൂക്കളം മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വിശ്വാസികൾ തയ്യാറായില്ല.തുടർന്നാണ് നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നത് എന്നുള്ള പരാതിയിൽ പോലീസ് കേസെടുത്തത്.ഒന്നാംപ്രതിയാക്കി ചേർത്തത് പ്രദേശത്തെ സൈനികനായ അശോകിനെയാണ്.
പോലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധംഉയർന്നിട്ടുണ്ട്.
പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓപ്പറേഷൻ സിന്ദൂറിൻ്റെഓർമ്മ പുതുക്കുന്ന പൂക്കളം ക്ഷേത്ര പരിസരത്ത് പാടില്ലെന്നാണ് ഇവർ പറയുന്നത്.എന്നാൽപ്രദേശത്തെ സിപിഎം കോൺഗ്രസ് നേതാക്കളായ ഭരണസമിതി അംഗങ്ങൾ നടത്തുന്ന രാഷ്ട്രീയ പകപോക്കലിനെതിരെ വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് വിവിധ ഹൈന്ദവ സംഘടനകൾ അറിയിച്ചിട്ടുണ്ട്






































