ശാസ്താംകോട്ട. മംഗളൂരു . തിരുവനന്തപുരം ഏറനാട് എക്‌സ്പ്രസിനു ശാസ്‌താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ ആവേശോജ്വല വരവേൽപ്. ഏറനാട് എക്സ്‌പ്ര സിനു സ്‌റ്റോപ് അനുവദിച്ചതിൻ്റെ’ ഭാഗമായി ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷനിൽ നട ത്തിയ പൊതുസമ്മേളനം കേന്ദ്ര മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു.


ഡിവിഷനൽ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേ ഷ് എംപി, കോവൂർ കുഞ്ഞു മോൻ എംഎൽഎ, മൈനാഗപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് വർഗീസ് തരകൻ, വാർഡംഗം ബി. സേതുലക്ഷ്മി എന്നിവർ പ്രസംഗിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ മന്ത്രിക്കും എംപി ക്കും സ്വീകരണവും ട്രെയിനിനു വരവേൽപും നൽകി.






































