പടിഞ്ഞാറെകല്ലട ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി നടത്തിയ പൂകൃഷിയുടെ വിളവെടുപ്പ് നടന്നു. 14വാർഡുകളിലും പൂകൃഷി നടത്തുകയും അത്തംമുതൽ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തു. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ആവശ്യമായ പൂക്കൾ ലഭിക്കുകമാത്രമല്ല വിപണിയിലേക്ക് എത്തിക്കാനും കഴിഞ്ഞു.
കടപുഴ ആറാംവാർഡിലെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഡോ സി ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്‌തു. വാർഡ്മെമ്പർ ഷീലകുമാരി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അഖില, അസിസ്റ്റന്റ് റജീന, ജെ എൽ ജി കോർഡിനേറ്റർ നീതു, ധനശ്രീകുടുംബശ്രീ അംഗങ്ങളായ അംബിക, രാധാമണി, ജെസ്സി, ജലജ എന്നിവർ പങ്കെടുത്തു.






































