ശാസ്താംകോട്ട :1957 ലെ ഇടതു സർക്കാർ കേരളത്തിൻ്റെ ദിശ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ല കര രത്നാകരൻ എക്സ് എം എൽ എ പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ശൂരനാട് രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ച
കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
1957 ൽ മാത്രമാണ് സംശുദ്ധമായ ഒരു ഭരണം കേരളത്തിൽ ഉണ്ടായത്. ജൻമിത്വത്തേയും പണത്തേയും മുതലാളിത്തത്തേയും മറികടന്നാണ് മാറ്റി സർക്കാരിന് വേണ്ടി കേരളത്തിലെ ജനങ്ങൾ വോട്ട് ചെയ്ത് ആ സർക്കാരിനെ അധികാരത്തിലെത്തിച്ചത്. എല്ലാ ശക്തികൾ എതിൽത്തിട്ടും അതെല്ലാം മറികടന്ന് ഒരു സർക്കാർ അധികാരത്തിൽ എത്തിയത് അത്രത്തോളം ജനങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു എന്നതിനാലാണ്.
വർഗ്ഗീയതയെ തോൽപിക്കാൻ എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണം. പാർട്ടി പിളർപ്പിനു ശേഷം തിരഞ്ഞെടുപ്പിൽ മാത്രമാണ് യോജിക്കുന്നത്. അല്ലാതെ യാതൊരു യോജിപ്പും കമ്യൂണിസ്റ്റ് പാർട്ടികൾ തമ്മിൽ ഇല്ല. ഇന്ത്യയിൽ വർഗ്ഗീയത വിജയിച്ചാൽ ഇന്ത്യയിൽ അവർക്ക് ഭയപ്പെടേണ്ടതില്ല എന്ന വിശ്വാസം സംഘപരിവാർ ശക്തികൾക്ക് ഉയരും. എന്നാൽ വർഗ്ഗീയതയ്ക്ക് എതിരായ പ്രതിഷേധം അവരെ വല്ലാതെ അസ്വസ്ഥത പ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഘാടക സമിതി ചെയർമാൻ കെ ശിവശങ്കരൻ നായർ അധ്യക്ഷത വഹിച്ചു. കൺവീനർ ആർ എസ് അനിൽ സ്വാഗതം പറഞ്ഞു. ശൂരനാട് മണ്ഡലം സെക്രട്ടറി കെ ദിലീപ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ജാഥാ ഡയറക്ടർ പി കെ മൂർത്തി , വൈസ് ക്യാപ്റ്റൻ എ അധിൻ, അംഗങ്ങളായ സി കെ ആശ എം എൽ എ , അഡ്വ സജിലാൽ , സഖാക്കൾ ആർ അജയൻ, ആർ അനീറ്റ , സി ജി ഗോപു കൃഷ്ണൻ, കെ സി സുഭദ്രാമ്മ, ഐ ഷിഹാബ്, ജഗത് ജീവൻ ലാലി, അനിൽ പുത്തേഴം , കൃഷ്ണ കുമാർ, അഡ്വ ലെന്നു ജമാൽ, മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു.
പടം: സംസ്ഥാന സമ്മേളനഗരിയിലേക്കുള്ള കൊടിമര ജാഥ
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ എക്സ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു






































