കൊല്ലം: ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിന് നേതൃത്വം കൊടുക്കുന്ന കൊടിക്കുന്നിൽ സുരേഷ് എംപിക്ക് 2025 നാളെ വൈകിട്ട് ആറുമണിക്ക് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പാസഞ്ചേഴ്സ് അസോസിയേഷൻൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് പ്രസിഡൻ്റ് മഹേന്ദ്രൻ കെ. യും സെക്രട്ടറി സജീവ് പരിശവിളയും അറിയിച്ചു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനായി ഏഴു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭ്യമാക്കി. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ ആധുനികവൽക്കരണം,
പ്ലാറ്റ്ഫോമുകളുടെ നവീകരണം, പ്ലാറ്റ്ഫോം ഷെൽട്ടറുകളുടെ അറ്റകുറ്റപ്പണിയും വിപുലീകരണവും, ശൗചാലയങ്ങളുടെ നിർമ്മാണം, കാത്തിരിപ്പുകേന്ദ്രം, പഴയ സ്റ്റേഷൻ കെട്ടിടത്തിന്റെ പുനരുദ്ധാരണം, ഡിജിറ്റൽ അനൗൺസ്മെന്റ്, കോച്ച് പൊസിഷൻ ഡിസ്പ്ലേ യൂണിറ്റ്, കേറ്ററിംഗ് സ്റ്റാളുകൾ, ആവശ്യത്തിന് ഇരിപ്പിടങ്ങൾ, കുടിവെള്ള സംവിധാനം, മാലിന്യനിർമാർജ്ജനത്തിനുള്ള ഉപാധികൾ, ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നവീകരണം, ലിഫ്റ്റ്, ദിശ ബോർഡുകൾ, പ്ലാറ്റ്ഫോമുകളിൽ ലൈറ്റും ഫാനും അടക്കമുള്ള ക്രമീകരണങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.
പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ വിശദമായ പദ്ധതി രേഖ പൂർത്തിയാക്കുന്നതോടുകൂടി മൂന്നുമാസത്തിനുള്ളിൽ ടെൻഡർ നടപടികളിലേക്ക് റെയിൽവേ കടക്കും. നിലവിൽ നിരവധി എക്സ്പ്രസ് ട്രെയിനുകൾക്കൊപ്പം പുതുതായി അനുവദിക്കുന്ന എല്ലാ സ്പെഷ്യൽ ട്രെയിനുകൾക്കും ശാസ്താംകോട്ടയിൽ സ്റ്റോപ്പ് അനുവദിപ്പിക്കുന്നുണ്ട്. അതോടൊപ്പം മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്, മാവേലി എക്സ്പ്രസ് ,ഇൻറർ സിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകൾ താമസിയാതെ ശാസ്താംകോട്ട സ്റ്റേഷനിൽ നിർത്തുന്നതിനും,
ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന്റെ മുഖംമിനിക്കുന്നതിന് ആവശ്യമായിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പതിനേഴാമത് ട്രെയിനായ ഏറനാടിന് സ്റ്റോപ്പ് അനുവദിപ്പിക്കുകയും ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം.പി. ക്ക് പാസഞ്ചേഴ്സ് അസോസിന്റെ പേരിൽ സ്വീകരണം നൽകും.





































