ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തും കൃഷി ഭവനും ചേർന്ന് ഓണസമൃദ്ധി 2025 വിപണന മേളയ്ക്ക് തുടക്കം കുറിച്ചു,ഗ്രാമ പഞ്ചായത്തംഗം ശ്രീലക്ഷ്മി ബിജു അധ്യക്ഷത വഹിച്ചു.പ്രസിഡണ്ട്
എസ്.ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു,കർഷകർ ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ വിപണി വിലയെക്കാളും 10% കൂട്ടി വാങ്ങുകയും അത് ആ വിലയുടെ 10% കുറച്ച് ഓണാഘോഷ ഭാഗമായി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുന്നു,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ,എം.സമദ്, ബ്ലസൺ പാപ്പച്ചൻ,എസ് സൗമ്യ,അമ്പിളി ഓമനക്കുട്ടൻ,കാർഷിക വികസന സമിതി അംഗങ്ങൾ,കൃഷി ഓഫീസർ അങ്കിതാ ജോയ് എന്നിവർ പങ്കെടുത്തു.

കുന്നത്തൂർ കൃഷിഭവന്റെയും ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഓണചന്ത ആരംഭിച്ചു.പഞ്ചായത്തിലെ കർഷകർ ഉല്പാധിപ്പിച്ച കാർഷിക വിഭവങ്ങളും മറ്റു പച്ചക്കറികളും സ്റ്റാളിൽ സബ്‌സിഡി നിരക്കിൽ ലഭ്യമാണ്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സലാകുമാരി അധ്യക്ഷത വഹിച്ചു.ഫാമിങ് കോർപറേഷൻ ചെയർമാൻ ശിവശങ്കരപിള്ള ഓണ ചന്ത ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട്,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീജ രാധാകൃഷ്ണൻ,ഡാനിയേൽ തരകൻ,സെക്രട്ടറി വിനോദ്കുമാർ കൃഷി ഓഫീസർ നന്ദകുമാർ എന്നിവർ പ്രസംഗിച്ചു.






































