ഓണം വിപണന മേള ഉദ്ഘാടനം ചെയ്തു

Advertisement

ശാസ്താംകോട്ട.കുന്നത്തൂർ താലൂക്ക് എൻഎസ്എസ് യൂണിയനിൽ പ്രവർത്തിക്കുന്ന താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് ഓണം വിപണ മേള സംഘടിപ്പിച്ചു. വിഷരഹിതമായ പച്ചക്കറി,നാടൻ വിഭവങ്ങൾ, ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ബേക്കറി ഉൽപ്പന്നങ്ങൾ, വിവിധ നാടൻ തൈകൾ, കരകൗശല വസ്തുക്കൾ, റെഡിമെയിഡ് വസ്ത്രങ്ങൾ മറ്റ് തനത് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനമാണ് സംഘടിപ്പിച്ചിട്ടുള്ളത്. വിപണനമേളയുടെ ഔപചാരികമായ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് ശ്രീ.വി.ആർ.കെ.ബാബുഅവർകൾ നിലവിളക്ക് തെളിയിച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ആദ്യ വിൽപ്പന നടത്തി.യൂണിയൻ ഭാരവാഹികൾ എം.എസ്.എസ്.എസ്‌ കോർഡിനേറ്റേഴ്സ് എന്നിവരെ കൂടാതെ വിവിധ കരയോഗ ഭാരവാഹികൾ,സ്വയം സഹായ സംഘം ഭാരവാഹികൾഎന്നിവർ പങ്കെടുത്തു. വിപണനമേള 2025 സെപ്റ്റംബർ 01,02,03 തീയതികളിലായി രാവിലെ 9 മുതൽ 5 മണിവരെയായി നടക്കും.

Advertisement