കേരളത്തിൽഅക്രമം വർദ്ധിക്കുന്നത് ലഹരിയുടെഉപയോഗത്താൽ ജെബിമേത്തർ എം പി

Advertisement


ശാസ്താംകോട്ട: കേരളത്തിൽവർദ്ധിച്ച് വരുന്നഅക്രമത്തിന്പിന്നിൽലഹരിയുടെയും രാസലഹരിയുടേയും ഉപയോഗമാണന്ന് ജെബിമേത്തർ എം.പി പറഞ്ഞു.ലഹരിയുംരാസലഹരിയുംസുലഭമായി ലഭിക്കുന്നസംസ്ഥാനമായി കേരളംമാറി.മാതാപിതാക്കളെയുംസഹോദരങ്ങളേയും പോലുംലഹരിഉപയോഗിച്ച് അക്രമിച്ച്കൊലപ്പെടുത്തുന്നതും പീഢിപ്പിക്കുന്നതും നിത്യസംഭവമായി മാറിയിട്ടും സർക്കാർ ഇതൊന്നും കണ്ടില്ലന്ന് നടക്കുകയും കൂട്ട് നിൽക്കുകയുമാണന്നും അവർപറഞ്ഞു. ലഹരിക്കെതിരെമഹിള കോൺഗ്രസ്സ്സംസ്ഥാന കമ്മിറ്റി കാസർകോട് നിന്ന് ജനുവരി 4 ന് ആരംഭിച്ച “മഹിളാസാഹസ് കേരളയാത്ര” ക്ക് മഹിള കോൺഗ്രസ്സ്മൈനാഗപ്പള്ളിമണ്ഡലം കമ്മിറ്റികൾനൽകിയസ്വീകരണസമ്മേളനത്തിൽപ്രസംഗിക്കുകയായിരുന്നു ജെബിമേത്തർ.
ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ മുഖ്യപ്രഭാഷണം നടത്തി. മഹിളാകോൺഗ്രസ്സ്ജില്ലാ പ്രസിഡന്റ് ഫേബസുദർശനൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.മൈനാഗപ്പള്ളി കിഴക്ക് മണ്ഡലംപ്രസിഡന്റ് നൂർജഹാൻഇബ്രാഹിം അദ്ധ്യക്ഷതവഹിച്ചു. കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ്
വൈ.ഷാജഹാൻ,മണ്ഡലം പ്രസിസന്റ് മാരായ പി.എം. സെയ്ദ് , വർഗ്ഗീസ്തരകൻ, ഡി.സി.സി അംഗം ബി. സേതുലക്ഷ്മി, കെ.എസ്.യു സംസ്ഥാന നിർവ്വാഹ സമിതി അംഗംഅമ്യതപ്രിയ,റംലാ ബീവി,എസ്.ബീന കുമാരി ,വൈ.സാജിത ബീഗം,പി.ചിത്രലേഖ,
ഷൈനിമനാഫ്, ഷീബസിജു,ഉഷാകുമാരി, രാധാമണി,ഷിജ്നനൗഫൽ, രാധികഓമനകുട്ടൻ, ഷഹു ബാനത്ത് തുടങ്ങിയവർ പ്രസംഗിച്ചു. യാത്രയെ
അത്തപൂക്കളംഒരുക്കിയും, തിരുവാതിര,ദഫ്കൊട്ട് എന്നിവകളിച്ചും നാടൻ പാട്ടുകൾ, ഓണപ്പാട്ടുകൾഎന്നിവ പാടിയും വരവേറ്റത്ശ്രദ്ധേയമായി

Advertisement