ജില്ലയില്‍ നിന്നും 250 പേരെ പങ്കെടുപ്പിക്കും

Advertisement

കൊല്ലം : ബാങ്കുകള്‍ ഗൂഗിള്‍ പേ പോലുളള ഡിജിറ്റല്‍ മണി ട്രാന്‍സാക്ഷന്‍ സംവിധാനങ്ങളുടെ ഗുണഭോക്താക്കളായ വ്യാപാരികളുടെയും,പൊതുജനങ്ങളുടെയും സമ്പത്ത് കൊള്ളടയിക്കാന്‍ സര്‍വ്വീസ് ചാര്‍ജ്ജ് ഉൾപെടെ വിവിധയിനത്തില്‍ ചാര്‍ജ്ജസ് ഈടാക്കുകയും കറണ്ട് അക്കൗണ്ടില്‍ മിനിമം ബാലന്‍സില്‍ കുറവ് വന്നാല്‍ ഫൈന്‍ ഈടാക്കുന്നതിനെതിരെയും യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം റിസര്‍വ്വ് ബാങ്കിന് മുന്നില്‍ നടത്തുന്ന വമ്പിച്ച മാർച്ചിലും,ധര്‍ണ്ണയിലും, ജില്ലയില്‍ നിന്നും 250 പേരെ പങ്കെടുപ്പിക്കുവാന്‍ യു.എം.സി കൊല്ലം ജില്ലാ ഭാരവാഹികളുടെയും, താലൂക്ക് ഭാരവാഹികളുടെയും സംയുക്തയോഗം തീരുമാനിച്ചു.
യോഗത്തില്‍ യു.എം.സി ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍ സ്വാഗതവും റൂഷ പി കുമാര്‍ കൃതജ്ഞതയും പറഞ്ഞു. എം.സിദ്ദിഖ് മണ്ണാന്റയ്യം, എം.പി.ഫൗസിയ തേവലക്കര, ഷംസുദ്ദീന്‍ വെളുത്തമ ണല്‍, ശ്രീകുമാര്‍ വള്ളിക്കാവ്, റഹീം മുണ്ടപള്ളി,സജു.റ്റി, നാസര്‍ ചക്കാലയില്‍, രതീഷ്,സുധീര്‍ കാട്ടില്‍തറയില്‍ ,ജിനു എന്നിവര്‍ സംസാരിച്ചു.

Advertisement