മലനടയിലെ വിളവെടുപ്പ് മഹോത്സവം നാടിൻ്റെ ഉത്സവമായി

Advertisement

പോരുവഴി:പെരുവിരുത്തി മലനട ദേവസ്വം വക 12ഏക്കർ നിലത്തിൽ കൃഷി ചെയ്ത നെല്ലിൻ്റെ വിളവെടുപ്പ് ഉത്സവം നാടിൻ്റെ ഉത്സവമായി.ക്ഷേത്രം മുഖ്യ ഊരാളി ശിവൻകുട്ടി മുഖ്യകാർമ്മികത്വം വഹിച്ചു.പോരുവഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിനു മംഗലത്ത്,ജില്ലാ പഞ്ചായത്തംഗം പി.ശ്യാമളയമ്മ,ബ്ലോക്ക് പഞ്ചായത്തംഗം ഷീജ,പോരുവഴി കൃഷി ഓഫീസർ എ.ബി ബാബു, എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു.ദേവസ്വം പ്രസിഡൻ്റ് കെ.രവി,വൈസ് പ്രസിഡൻ്റ് ശ്രീനിലയം സുരേഷ്,സെക്രട്ടറി ബിജു കുമാർ ആശാൻ്റയ്യത്ത്,ഖജാൻജി ആനന്ദൻ ഗുരുക്കൾശ്ശേരി എന്നിവർ നേതൃത്വം നൽകി.

പഞ്ചായതംഗങ്ങളായ രാജേഷ് വരവിള,രാജേഷ് പുത്തൻപുര,ദേവസ്വം മെമ്പറൻമാരായ പ്രസന്നൻ പാലത്തുണ്ടിൽ,രാധാകൃഷ്ണ പിള്ള,പത്മനാഭപിള്ള, ഇടയ്ക്കാട് രതീഷ്, പി.എസ് ഗോപകുമാർ,അജീഷ് നാട്ടുവയൽ,രജനീഷ്,രതീഷ്,നിഥിൻ പ്രകാശ്,കർഷകർ,ഏലാ വികസന സമിതി അംഗങ്ങൾ ,രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Advertisement