കെപിഎംഎസ് ശൂരനാട് വടക്ക് പടിഞ്ഞാറ്റമുറി ശാഖയിൽപതാക ദിനം ആചരിച്ചു

Advertisement

ശാസ്താംകോട്ട:കേരള പുലയർ മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം അനുസരച്ച് സംസ്ഥാനത്തൊട്ടാകെ മഹാത്മാ അയ്യൻകാളിയുടെ 162-ാമത് ജയന്തി സെപ്തംബർ 6 ന് ആഘോഷിക്കുന്നതിൻ്റെ ഭാഗമായി കുന്നത്തൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശൂരനാട് വടക്ക് 257-ാംനമ്പർ പടിഞ്ഞാറ്റമുറി ശാഖയിൽ
പതാക ദിനം ആചരിച്ചു.സംഘാടക സമിതി ചെയർമാൻ ശ്രീനിലയം സുരേഷ് പതാക ഉയർത്തി.ചടങ്ങിൽ യൂണിയൻ പ്രസിഡൻ്റ് സുരേഷ്,സംഘാടക സമിതി ജനറൽ കൺവീനർ സി.സത്യവതി,വൈസ് പ്രസിഡൻ്റ് ബൈജു ശാസ്താംനട,ശാഖാ പ്രസിഡൻ്റ്മാരായ പ്രസന്ന,ഓമനക്കുട്ടൻ, സെക്രട്ടറിമാരായ ലിജ,സുരേഷ്,ഖജാൻജിമാരായ ചിന്നു,ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു.

Advertisement