കുന്നത്തൂർ താലൂക്ക് എൻഎസ്എസ് യൂണിയനിൽ നടന്ന ഓണാഘോഷം വർണാഭമായി

Advertisement

ശാസ്താംകോട്ട:കുന്നത്തൂർ താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ നേതൃത്വത്തിൽ എൻഎസ്എസ് യൂണിയൻ രജതജൂബിലി ഹാളിൽ ഓണാഘോഷം സംഘടിപ്പിച്ചു.യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി എം.അനിൽകുമാർ സ്വാഗതം പറഞ്ഞു.താലൂക്ക് വനിതാ യൂണിയൻ ഭരണസമിതി അംഗങ്ങൾ,എംഎസ്എസ് മേഖലാ കോർഡിനേറ്റേഴ്സ് എന്നിവരുടെ തിരുവാതിരകളി വേറിട്ടതായി.സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ചടങ്ങിൽ യൂണിയൻ ഭരണസമിതി അംഗങ്ങൾ,യൂണിയൻ പഞ്ചായത്ത്‌ സമിതി അംഗങ്ങൾ,എൻഎസ്എസ് പ്രതിനിധി സഭാഅംഗങ്ങൾ,ഓഫീസ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.

Advertisement