ശാസ്താംകോട്ട. പടിഞ്ഞാറെ കല്ലട വിളന്തറ ചക്കുളം ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ എലായ്ക്ക് സമീപത്തുനിന്നും ചാരായം വാറ്റുവാൻ പാകപ്പെടുത്തിയ നിലയിൽ കോട കണ്ടെത്തി.
കുന്നത്തൂർ എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്സ്. സൂര്യയും പാർട്ടിയുമാണ് പൊന്തക്കാട്ടിൽ രണ്ടു കുടങ്ങളിലായി ഒളിപ്പിച്ച നിലയിൽ ഏകദേശം നാല്പത് ലിറ്ററോളം വരുന്ന കോട കണ്ടെത്തിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ എസ്സ്. സജീവ് കുമാർ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് മാരായ എസ്സ്. സന്തോഷ്, എ. അജയൻ, സിവിൽ എക്‌സൈസ് ഓഫിസർ എസ്സ്. സുധീഷ് എന്നിവർ പങ്കെടുത്തു.






































