കോവൂർ ഗ്രാമത്തിന് ആവേശമായി നാട്ടിൽ കരടിയിറങ്ങി

Advertisement

കോവൂർ. ഓണത്തിൻ്റെ വരവറിയിച്ച് കോവൂർ ഗ്രാമത്തിന് ആവേശമായി നാട്ടിൽ കരടിയിറങ്ങി.തോപ്പിൽമുക്ക് ഗ്രന്ഥശാലയ്ക്ക് സമീപം ഞായറാഴ്ച വൈകിട്ടോടെയാണ് കരടി ഇറങ്ങിയത്.ഓണത്തിൻ്റെ ഭാഗമായി കോവൂർ ദി കേരള
ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കരടികളി മത്സരമാണ് നാടിന് ആവേശം പകർന്നത്.

കരടികളി രാത്രി ഏറെ വൈകിയാണ് സമാപിച്ചത്.കരടിയും വേട്ടക്കാരനുമായിരുന്നു പ്രധാന ആകർഷണം.കേരളത്തിലെ പ്രമുഖമായ 6 ടീമുകൾ പങ്കെടുക്കു.മികച്ച ടീമിന് 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച പാട്ടുപാടുന്ന ടീമിന് 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും മികച്ച വേഷം ധരിക്കുന്ന ടീമിന് 5001 രൂപ ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകി.സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ കരടികളിയിൽ പങ്കാളിയായി. ഉദ്ഘാടകനായി എത്തിയ
കോവൂർ കുഞ്ഞുമോൻ എംഎൽഎ കരടി പാട്ട് പാടിയത് ശ്രദ്ധേയമായി.ഓണാട്ടുകരയുടെ തനത് കലാരൂപമായ കരടികളിയെ അന്യം നിന്നു പോകാതെ ചേർത്തു നിർത്തുന്നതിനായാണ് കരടികളി മത്സരം എല്ലാ വർഷവും സംഘടിപ്പിക്കുന്നത്.

Advertisement