ആയൂർ: കുട്ടികളിലെ ഹിന്ദി ഭാഷാ പരിജ്ഞാനവും നൈപുണികളും വികസിപ്പിക്കുന്നതിനായി കൊല്ലം സഹോദയയുടെ നേതൃത്വത്തിൽ കൊട്ടാരക്കര ആയൂർ ചെറുപുഷ്പ സെൻട്രൽ സ്കൂളിൽ വെച്ചുനടന്ന ഹിന്ദി ഭാഷോത്സവത്തിൽ ബ്രൂക്ക് ഇന്റർനാഷണൽ ഓവറോൾ ചാമ്പ്യാന്മാരായി മാറി.
കൊല്ലം സഹോദയയുടെ പ്രസിഡന്റ് റവ. ഫാ. ഡോ. ജി. എബ്രഹാം തലോത്തിൽ ആണ് ഹിന്ദി ഭാഷോത്സവം ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് ഡോ. എബ്രഹാം കരിക്കം, സെക്രട്ടറി ഫ്രാൻസിസ് സാലസ്, ട്രഷറർ ഫാ. അരുൺ അരീത്ത് എന്നിവരുടെ സാന്നിധ്യം ഉദ്ഘാടന ചടങ്ങു കളെ ധന്യമാക്കി.
വിവിധ സ്കൂൾ മാനേജർമാർ, പ്രിൻസിപ്പൽമാർ, അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
വിവിധ വിഭാഗങ്ങളിലെ ഇരുപത്തഞ്ചോളം ഇനങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങളിൽ
കാറ്റഗറി I ൽ (III- IV ക്ലാസുകൾ ) നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയം ഒന്നാം സ്ഥാനം നേടി, അഞ്ചൽ സെന്റ്. ജോൺസും കാരംകോട് വിമല സെൻട്രൽ സ്‌കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാറ്റഗറി II (V-VII ക്ലാസുകൾ), കാറ്റഗറി III (VIII – X ക്ലാസുകൾ), എന്നിവയിൽ ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനത്തോടെ സർവ്വാധിപത്യം സ്ഥാപിച്ചു.കാറ്റഗറി IV (XI & XII ക്ലാസുകൾ)ൽ നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയം ഒന്നാം സ്ഥാനം നേടി, അഞ്ചൽ സെന്റ്. ജോൺസും കാരംകോട് വിമല സെൻട്രൽ സ്‌കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി
കൊല്ലം സഹോദയയിലെ ഇരുപതോളം സ്‌കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളാണ് മത്സരരംഗത്തു ണ്ടായിരുന്നത്. അവയിൽ നിന്നും 265 പോയിന്റുകളുമായാണ് ബ്രൂക്ക് ഇന്റർനാഷണൽ ഓവറോൾ ചാമ്പ്യന്മാരായത്. 247 പോയിന്റുമായി സെന്റ് ജോൺസ് സ്കൂളും 219 പോയിന്റുമായി വിമല സെൻട്രൽ സ്‌കൂളും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ആഘോഷങ്ങൾക്ക് ശേഷം സമാപന സമ്മേളനത്തിൽ കൊല്ലം സഹോദയ പ്രസിഡന്റ് റവ. ഫാദർ ഡോ. ജി എബ്രഹാം തലോത്തിൽ,വൈസ് പ്രസിഡന്റ് ഡോ. എബ്രഹാം കരിക്കം, സെക്രട്ടറി ഫ്രാൻസിസ് സാലസ്, ട്രഷറർ ഫാ. അരുൺ അരീത്ത് എന്നിവർ ചേർന്ന് വിജയികൾക്കുള്ള പുരസ്‌കാരവിതരണം നടത്തി.






































