കുന്നത്തൂർ താലൂക്ക് എൻഎസ്എസ് യൂണിയനിൽ ഓണം വിപണന മേള

Advertisement

ശാസ്താംകോട്ട. കുന്നത്തൂർ താലൂക്ക് എൻഎസ്എസ് യൂണിയനിൽ പ്രവർത്തിക്കുന്ന താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് ഓണം വിപണ മേള ആരംഭിക്കും. വിഷരഹിതമായ പച്ചക്കറി,നാടൻ വിഭവങ്ങൾ, ശുദ്ധമായ വെളിച്ചെണ്ണയിൽ തയ്യാറാക്കിയ ബേക്കറി ഉൽപ്പന്നങ്ങൾ, വിവിധ നാടൻ തൈകൾ, കരകൗശല വസ്തുക്കൾ, റെഡിമെയിഡ് വസ്ത്രങ്ങൾ മറ്റ് തനത് ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപണനമാണ് 2025 സെപ്റ്റംബർ 1,2,3 തീയതി കളിലായി സംഘടിപ്പിച്ചിട്ടുള്ളത്. സെപ്റ്റംബർ ഒന്നാം തീയതി യൂണിയൻ പ്രസിഡന്റ് വി.ആർ.കെ.ബാബു വിപണന മേള ഉദ്ഘാടനം ചെയ്യും.വിപണനമേള 2025 സെപ്റ്റംബർ 1,2,3 തീയതികളിലായി രാവിലെ 10 മുതൽ 5 മണിവരെയായി നടക്കും.

Advertisement