കരിന്തോട്ടുവ: സെൻറ് മേരിസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയ തിരുന്നാൾ ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ തീയതികളിൽ വിവിധ തിരുകർമ്മങ്ങളോടുകൂടി നടക്കും മുപ്പത്തിയൊന്നാം തീയതി രാവിലെ എട്ടിന് ഇടവകവികാരി റവ. ഡോ. എബ്രഹാം താലോത്തിൽ തിരുനാൾ കൊടിയേറ്റുന്നു തുടർന്ന് മലങ്കര കത്തോലിക്കാ സഭ കൂരിയാ ബിഷപ്പ് ഡോ. അന്തോണിയോസ് മാർ സിൽവാനോസ് മെത്രാപ്പോലീത്ത വി. കുർബാന അർപ്പിക്കുന്നു സെപ്റ്റംബർ ഒന്നാം തീയതി മുതൽ ആറാം തീയതി വരെ എല്ലാ ദിവസവും വൈകിട്ട് 5 .30 മുതൽ ജപമാല, വിശുദ്ധ കുർബാന, വചനപ്രഘോഷണം, എന്നിവ ഉണ്ടായിരിക്കും ആറാം തീയതി നാലിന് ഭക്തസംഘടന വാർഷികവും നടക്കും. ഏഴാം തീയതി രാവിലെ വിശുദ്ധ കുർബാനയും വൈകിട്ട് ആറിന് സന്ധ്യാനമസ്കാരത്തിന് ശേഷം ഭക്തിനിർഭരമായ റാസയും ഉണ്ടായിരിക്കും. എട്ടാം തീയതി രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം ആഘോഷമായ പൊന്തിക്കൽ കുർബാനയ്ക്ക് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാർമികൻ ആയിരിക്കും. നേർച്ചവിളമ്പിനുശേഷം കൊടിയിറക്കി തിരുനാൾ കർമ്മങ്ങൾ സമാപിക്കുന്നു. ഇടവകയ്ക്കുവേണ്ടി വികാരി റവ.ഫാ. ഡോ. എബ്രഹാം തലത്തിൽ സെക്രട്ടറി കുര്യൻ കോട്ടപ്പുറം , ട്രെസ്റ്റി ജെസ്സി ഷാജി എന്നിവർ അറിയിച്ചു






































