ഓണസമൃദ്ധി കർഷക ചന്ത

Advertisement

മൈനാഗപ്പള്ളി.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഓണത്തോടനുബന്ധിച്ച് വിപണിയിൽ കാർഷിക ഉത്പനങ്ങൾക്ക് കുത്തനെയുള്ള വിലകയറ്റം തടയുന്നതിനും കർഷകരുടെ ഉത്പനങ്ങൾക്ക് അർഹമായ വില ഉറപ്പു വരുത്തുന്നതിനുമായി ആരംഭിക്കുന്ന ഓണസമൃദ്ധി കർഷക ചന്ത, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ 2025 സെപ്റ്റംബർ 1 മുതൽ 4 വരെ കാർഷിക വിപണിയിൽ (പബ്ലിക് മാർക്കറ്റ് ) നടത്തുന്നു. കർഷകരുടെ ഉത്പനങ്ങൾക്ക് 10 ശതമാനം വില അധികം നൽകി 30 ശതമാനം വരെ വിലക്കുറവിൽ വിൽക്കുന്ന ഓണ ചന്തയുടെ ഉദ്ഘാടനം സെപ്റ്റംബർ 1 ന് രാവിലെ 10.30 മണിക്ക് മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആർ സജിമോന്റെ അധ്യക്ഷതയിൽ ബഹു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. വർഗീസ് തരകൻ നിർവഹിക്കുന്നു… ആയതിലേക്ക് എല്ലാ കർഷക സുഹൃത്തുക്കളെയും സ്വാഗതം ചെയ്ത്കൊള്ളുന്നു.
വിൽപ്പനയ്ക്കുള്ള സാധനങ്ങൾ സംബന്ധിച്ച വിവരം കൃഷിഭവനിൽ മുൻകൂർ ആയി അറിയിക്കേണ്ടതും സെപ്റ്റംബർ ഒന്നാം തീയതി രാവിലെ 9 മണി മുതൽ കടയിൽ സ്വീകരിക്കുന്നതുമാണ്.
Ph. 9447066501

Advertisement