കുന്നത്തൂർ പഞ്ചായത്തിൽ ശാസ്ത്രീയ രീതിയിൽ കൃഷി നടത്തുന്ന കർഷകനെ ആദരിച്ചു

Advertisement

കുന്നത്തൂർ:കേരള കാർഷിക സർവകലാശാല ബ്ലോക്ക്‌ തല വിക്ജ്ഞാനകേന്ദ്രവും കുന്നത്തൂർ കൃഷിഭവനും ചേർന്ന് ശാസ്ത്രീയ രീതിയിൽ കൃഷി നടത്തുന്ന കർഷകനെ ആദരിച്ചു.കുന്നത്തൂർ പഞ്ചായത്തിലെ എട്ടാം വാർഡിലെ ജെൻസൻ ജോൺസനെയാണ് ആദരിച്ചത്.ശാസ്ത്രീയമായ രീതിയിൽ ഏറ്റവും നൂതനമായ ഇനം വിത്തുകൾ ഉപയോഗിച്ചാണ് ജെൻസൺ കൃഷി നടത്തുന്നത്.വാർഡ് മെമ്പർ കെ.ജി അനീഷ്യ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വത്സലകുമാരി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ്‌ ബിനേഷ് കടമ്പനാട് കർഷകനെ ആദരിച്ചു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ രാധാകൃഷ്ണൻ,കൃഷി നോഡൽ ഓഫീസർ ആനീസ്യ,നാസിയ,നന്ദകുമാർ,പ്രവീൺ, അനീഷ്,ശ്യാം എന്നിവർ പ്രസംഗിച്ചു.

Advertisement