വടക്കൻ മൈനാഗപ്പള്ളി പ്രിയദർശിനി കുടുംബശ്രീയുടെ ഓണാഘോഷം

Advertisement

മൈനാഗപ്പള്ളി:വടക്കൻ മൈനാഗപ്പള്ളി രണ്ടാം വാർഡിലെ പ്രിയദർശിനി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണാഘോഷവും. ഓണസദ്യയും നടത്തി.വിവിധ മേഘലകളിൽ വിജയം കൈവരിച്ച കുടുംബശ്രീ അംഗങ്ങളെയും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് പി.എം സെയ്ദ് ഉദ്ഘാടനം ചെയ്തു.വിജയികൾക്ക് ഉപഹാരം സിഡിഎസ് ചെയർപേഴ്സൺ അമ്പിളി അജിത്ത് നിർവഹിച്ചു.മനീജ,സുഹ്ദാ സെയ്ദ്,അനീസാ അൻവർ,സനൽകുമാർ,റഷീദാ,ഷെർളി, ശ്രീരശ്മി,രാധിക മുരളി തുടങ്ങിയവർ സംസാരിച്ചു.

Advertisement