മൺറോത്തുരുത്ത്: സാധരണയായി പുരുഷൻമാർ അരങ്ങു തകർക്കുന്ന മാവേലി വേഷവും സ്ത്രീകൾ കൊണ്ടു പോയി. മൺറോത്തുരുത്ത് മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായ ശോഭാ സുധീഷാണ് VSUPS സ്കൂളിൽ നടന്ന ഓണാഘോഷത്തിൻ്റെ ഭാഗമായി മാവേലി വേഷം കെട്ടിയത്. മാവേലിയായി വേഷം ധരിച്ച് പുറത്തിറങ്ങിയപ്പോൾ അത് ആരാണെന്ന് ആരും തിരിച്ചറിഞ്ഞില്ല.
പീന്നീട് അത് ‘സ്ത്രീ യാണന്ന് അറിഞ്ഞപ്പോൾ അത് കാണികൾക്ക് ഏറെ കൗതുകമായി മാറി.
മൺറോത്തുരുത്ത് വി.എസ്.യു.പി.എസിലെ രക്ഷകർതൃ സമിതി പ്രസിഡൻ്റ് കൂടിയായ ശോഭ സ്കൂളിലെ ഓണാഘോഷം കൊഴുപ്പിക്കാൻ വേണ്ടിയാണ് മാവേലി വേഷം ധരിച്ചത്.അത് ഇത്രയേറെ കൗതുകമായി മാറുമെന്ന് ശോഭ പോലും പ്രതീക്ഷിച്ചില്ല. മാവേലിയായി വേഷപ്രശ്ചന്നം ചെയ്യാൻ സഹായിച്ചത് കൈരളി ആർട്സാണ്.സ്കൂളിലെ തന്നെ അധ്യാപകരായ നീതുവും ശ്രീജിത്തുമാണ് വേഷം കെട്ടാൻ സഹായിച്ചത്. സ്കൂളിൽആഘോഷത്തിന്റെ ഭാഗമായി വടംവലി,കസേരകളി, തിരുവാതിര തുടങ്ങി വിവിധ മത്സരങ്ങൾ അരങ്ങേറി.അങ്ങനെ സ്ത്രീകൾക്കും മാവേലി വേഷം കെട്ടാമെന്ന് തെളിയിച്ചു. അധ്യാപകരായ ലിനി സന്ദീപ്, മേഘ തുടങ്ങിയ നേതൃത്വം നൽകി






































