മണ്ണൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തില്‍ സ്വാതിതിരുനാള്‍ കഥകളിയുടെ ഉദ്ഘാടന പ്രദര്‍ശനം ഇന്ന്

Advertisement

മൈനാഗപ്പള്ളി. മണ്ണൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തില്‍ പ്രഫ. പിഎന്‍ ഉണ്ണികൃഷ്ണന്‍പോറ്റി രചിച്ച സ്വാതിതിരുനാള്‍ കഥകളിയുടെ ഉദ്ഘാടന പ്രദര്‍ശനം ഇന്ന് വൈകിട്ട് നടക്കും. 5.45ന് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി അനന്തകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.6.15ന് ഡോ. വി ഗായത്രിയുടെ മോഹിനി ആട്ടം. 6.45മുതല്‍ സ്വാതിതിരുനാള്‍ ആട്ടക്കഥ. സ്വാതിതിരുനാള്‍ആയി പീശപ്പിള്ളി രാജീവും ഇരയിമ്മന്‍തമ്പിയായി കലാമണ്ഡലം രാജീവന്‍ നമ്പൂതിരിയും കല്ലനായി കലാമമണ്ഡലം പ്രശാന്തും സുഗന്ധവല്ലിയായി മധുവാരണാസിയും രംഗത്തെത്തും.

Advertisement