ഭരണിക്കാവിലെ ട്രാഫിക് പരിഷ്ക്കാരം;തീരുമാനങ്ങൾ നടപ്പാക്കാത്തതിൻ്റെ കാരണം എംഎൽഎ വിശദികരിക്കണം

Advertisement

ശാസ്താംകോട്ട:ഭരണിക്കാവിലെ ട്രാഫിക് പരിഷ്കാരത്തിന്റെ പേരിൽ കുന്നത്തൂർ താലൂക്ക് സർവകക്ഷി യോഗം എടുത്തതും,ശാസ്താംകോട്ട ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എടുത്തതുമായ തീരുമാനങ്ങൾ എന്തുകൊണ്ടാണ് നടപ്പാക്കാത്തതെന്ന് എംഎൽഎയും മറ്റു ജനപ്രതിനിധികളും ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് കോൺഗ്രസ്‌
ഭരണിക്കാവ് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.അല്ലാത്തപക്ഷം ജനങ്ങൾക്കും,ഭരണിക്കാവിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയ തുഗ്ലക് പരിഷ്കാരത്തിന്റെ ഉത്തരവാദിത്തം എംഎൽഎ ഏറ്റെടുക്കണം.ടൗണിലെ ബസ്ബേകളിൽ യാത്രക്കാരെ ഇറക്കിയും,കയറ്റിയും ജനങ്ങളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കണം.ഇതുമായി ബന്ധപ്പെട്ട് വ്യാപാരി വ്യവസായി നടത്തിയ സമരത്തിന്റെ ഭാഗമായി നടത്തിയ യോഗത്തിൽ സംസാരിച്ചതിന്റെ പേരിൽ യുഡിഎഫ്,കോൺഗ്രസ്‌ നേതാക്കളുടെ പേരിൽ എടുത്ത കള്ള കേസുകൾ പിവലിക്കുന്നതിനു നടപടി സ്വീകരിക്കുന്നതിന് ഇരട്ടമുഖവുമായി നടക്കുന്ന അധികൃതർ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.വാർഡ് പ്രസിഡന്റ്‌ ഗോപിനാഥ പിള്ള അധ്യക്ഷത വഹിച്ചു,ഡിസിസി ജനറൽ സെക്രട്ടറി പി.നൂറുദീൻകുട്ടി,ഗോകുലം അനിൽ,ഹാഷിം സുലൈമാൻ,ജയശ്രീ രമണൻ,ബീനാകുമാരി,സുബൈർ,നാസർ,ശിഹാബ് പാരഡൈസ്,സാവിത്രി എന്നിവർ സംസാരിച്ചു.

Advertisement