ആനയടി:ആനയടി ക്ഷീരോൽപാദക സഹകരണ സംഘത്തിൽ ബോണസ് വിതരണവും ഓണക്കിറ്റ് വിതരണവും നടത്തി.സംഘം പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.കർഷകർക്ക് ഉൽപാദക ബോണസ്സായി 15 ലക്ഷം രൂപയും 1800 രൂപ വിലയുള്ള ഓണക്കിറ്റും കൂടാതെ പച്ചക്കറി,തേങ്ങ എന്നിവയും വിതരണം ചെയ്തു ഉത്രാടം,തിരുവോണം ദിവസങ്ങളിൽ പാൽ അളക്കുന്ന മുഴുവൻ കർഷകർക്കും ഓണക്കൈനീട്ടം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് അറിയിച്ചു.9 കർഷകർക്ക് ഇരുപതിനായിരം രൂപ വീതം കാലിത്തൊഴുത്ത് നവീകരണത്തിനും,8 കർഷകർക്ക് 60,000 രൂപ വീതം പശുവിനെ വാങ്ങുന്നതിന് റിവോൾവിങ് ഫണ്ടായും ചടങ്ങിൽ വിതരണം ചെയ്തു.വൈസ് പ്രസിഡന്റ് ശോഭന,ഭരണ സമിതി അംഗങ്ങളായ വില്ലാടൻ പ്രസന്നൻ,ബിജു ‘പി,സരസ്വതി,രമ്യ,സുനിത ജോസ്,സരസ്വതി അമ്മ,രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.സെക്രട്ടറി ബി.ബിനുകുമാർ സ്വാഗതവും അജി പച്ചാലിൽ നന്ദിയും പറഞ്ഞു.






































